Skip to content
Menu

OPEN MALAYALAM NEWS NETWORK


പാനൂർ: പാനൂർ നഗരസഭയിലെയും ചൊക്ലി, മാങ്ങാട്ടിടം എന്നീ സമീപ ഗ്രാമപഞ്ചായത്തുകളിലെയും ശുദ്ധജല ക്ഷാമം പരിഹരിക്കാനുള്ള വൻ പദ്ധതി ഒരുങ്ങുന്നു. പ്രദേശങ്ങളിലെ ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് അനുഭവപ്പെടുന്ന ശുദ്ധജല ദൗർലഭ്യം പരിഹരിക്കുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ള നിർദിഷ്ട തലശ്ശേരി – കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളാണ് ആരംഭിച്ചത്. 23 ലക്ഷം ലീറ്റർ ശുദ്ധ ജല സംഭരണി സ്ഥാപിക്കുന്നതിനായി പെരിങ്ങളം അംശം അണിയാരം ദേശത്ത് 14,17 ആർ ഭൂമിയാണ് ഏറ്റെടു ക്കുന്നത്. മേൽ പ്രദേശങ്ങളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നത് വഴി ജനങ്ങളുടെ ആരോഗ്യ സംരക്ഷണ ത്തിനും അധ്വാന ശേഷി വർധിപ്പിക്കുന്നതിനും വികസനത്തിനുതകുന്നതുമാണ് പദ്ധതി. ഭൂമി ഏറ്റെടുക്കുന്ന സ്ഥലത്ത് നിലവിൽ യാതൊരു കൃഷിയോ സ്ഥാപനങ്ങളോ ഇല്ലാത്തതിനാൽ ഈ സ്ഥലത്തെ ആശ്രയിച്ച് ആരും തന്നെ ഒരു തരത്തി ലുള്ള തൊഴിലിലും ഏർപ്പെടുന്നില്ല. അത് കൊണ്ടു തന്നെ പ്രദേശത്ത് തൊഴിൽ ആഘാതമോ വരുമാന ആഘാതമോ പാരിസ്ഥിതികാഘാതമോ ഉണ്ടാകുന്നില്ലെന്ന പാരിസ്ഥിതികാഘാത റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. ഏറ്റെടുക്കാൻ ഉദ്ദേശി ക്കുന്ന വ്യത്യസ്ത സ്ഥലങ്ങളിലുള്ള ഭൂമിയിൽ പൊതു ഇടങ്ങളോ, സ്ഥാപനങ്ങളോ ഒന്നും തന്നെ ഇല്ല. തലശ്ശേരി നിയോജക മണ്ഡലത്തിലെ ചൊക്ലിയിലും കൂത്തുപറമ്പിലെ പാനൂർ നഗരസഭയിലും കുടിവെള്ളമെത്തിക്കാനുള്ള ബൃഹത് പദ്ധതിയാണിത്. ശൈലജ ടീച്ചർ ജനപ്രതിനിധിയായ സമയത്ത് 2017-18 ൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 85.86 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞു. പഴശ്ശി റിസർവോയറിൽ നിന്നും അഞ്ചരക്കണ്ടി പുഴയിൽ നിന്നും വെള്ളമെടുത്ത് മൈലാടി ജല ശുദ്ധീകരണശാല വഴി കനകമലയിൽ സ്ഥാപിക്കുന്ന ജലസംഭരണിയിലെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. കരിയാട്, ചൊക്ലി ഗവ. കോളേജ്, കനകമല എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ജലസംഭരണി വഴിയാകും ശുദ്ധജല വിതരണം. ഒരു ലക്ഷത്തിലധികം ആളുകൾക്ക് പൈപ്പ് വഴി ശുദ്ധജലം വീട്ടിൽ തന്നെ ലഭിക്കും . കനക മലയിൽ സ്ഥാപിക്കുന്ന ഭൂതല ജലസംഭരണിക്കുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങളായിരുന്നു പദ്ധതി വൈകാൻ കാരണമായത് . പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പാനൂർ, ചൊക്ലി മേഖലകളിലെ ശുദ്ധജല ക്ഷാമം ഏറെക്കുറെ പരിഹരിക്കപ്പെടും എന്ന് കരുതുന്നു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT