Skip to content
Menu

OPEN MALAYALAM NEWS NETWORK

പാലക്കാട് രണ്ട് പൊലീസുകാരെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന്‍ പൊലീസ് ക്യാമ്പിലെ ഹവീല്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. ക്യാമ്പിന് ചേര്‍ന്നുള്ള പാടത്താണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് പൊലീസുകാരെ കാണാനില്ലെന്ന് ഹേമാംബിക നഗര്‍ പൊലീസിന് പരാതി ലഭിച്ചത്.ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വയലില്‍ രണ്ടിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ക്യാമ്പിന് പിന്നിലുള്ള വിജനമായ പ്രദേശമാണിത്. ഷോക്കേറ്റുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാധ്യതകളില്ല. അതുകൊണ്ടുതന്നെ മരണത്തില്‍ ദുരൂഹത കൂട്ടുന്നു. മറ്റെവിടെയെങ്കിലും അപായപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോയെന്ന് സംശയിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT