Skip to content
Menu

OPEN MALAYALAM NEWS NETWORK


കേരളത്തിൽ പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിയും മോദി സർക്കാരിന്റെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും തമ്മിൽ വ്യത്യാസമില്ലെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാപട്കർ. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സിൽവർലൈൻ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുക യായിരുന്നു അവർ.

രണ്ട് പദ്ധതികളുടെയും നിലപാട് ഒന്നു തന്നെയാണ്. വിദേശ കോർപ്പറേറ്റ് കമ്പനികൾക്ക് രാജ്യത്തെ കൊള്ളയടിക്കാൻ തുറന്നുകൊടുക്കുന്നതാണ് ഇവ. ചൈനയുമായി യുദ്ധാന്തരീക്ഷം നില നിൽക്കുമ്പോൾ പോലും അവിടെ നിന്ന് രാജ്യത്തേക്ക് ഇറക്കുമതിക്ക് യാതൊരു തട സവുമുണ്ടായിരുന്നില്ല. ഈ നയം തന്നെയാണ് സിൽവർലൈൻ ഇറക്കുമതി ചെയ്യുന്നതിന് പിറകിലും. ലോലമായ കേരളത്തിന്റെ പരിസ്ഥിതിയെ വിനാശകരമായി ബാധിക്കുന്ന സിൽവർലൈൻ
സംസ്ഥാനത്തിന് അധികസാമ്പത്തിക ബാധ്യത യുണ്ടാകും. എൻഡോസൾഫാൻ പീഡിതർക്ക് കോടതി പറഞ്ഞ നഷ്ടപരിഹാരം പോലും നൽകാത്ത സർക്കാരാണ് സിൽവർ ലൈനിനുവേണ്ടി എടുക്കുന്ന വായ്പ തിരിച്ചടക്കുമെന്ന് പറയുന്നത്. ജന ങ്ങൾക്ക് തൊഴിൽ കൊടുക്കുന്നതാണോ, ഏതാനും സമ്പന്നർക്ക് ഏതാനും മണിക്കൂർ ലാഭിക്കുന്നതിന് പണം കടം വാങ്ങിയുള്ള പദ്ധതി നടപ്പിലാക്കുകയാണോ, ഏതിനാണ്
മുൻഗണന നൽകേണ്ടത് എന്ന് ആലോചിക്കണമെന്നും മേധാപട്കർ പറഞ്ഞു.

കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ കെ. ഷബീ ന, സി.ആർ നീലകണ്ഠൻ, ബി.എസ് അനിൽകു മാർ, വിജയരാഘവൻ ചേരിയ, ജോർജ് പ്ലാത്തോ ട്ടം, ഡോ. ഡി. സുരേന്ദ്രനാഥ്, സി.എ. അജീർ തുട ങ്ങിയവർ പ്രസംഗിച്ചു. അഡ്വ. വിനോദ് പയ്യട മേധയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. അഡ്വ. കസ്തൂരിദേവൻ സ്വാഗതം പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT