Skip to content
Menu

OPEN MALAYALAM NEWS NETWORK

പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി.സി.ജോർജിന് ജാമ്യം.. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്ത് ജോ‍ർജിനെതിരെ കേസെടുത്തിരുന്നെങ്കിലും ഉപാധികളോടെയാണ് ജാമ്യം. ഫിബ്രവരി 10ന് നടന്നു എന്ന സംഭവത്തിൽ പരാതി കൊടുക്കാൻ വൈകിയതിലെ സാംഗത്വമാണ് പ്രധാനമായും വാദിച്ചതെന്ന് പ്രതിഭാഗം വക്കീൽ അജിത്ത് അറിയിച്ചു. ദൈവത്തിന് നന്ദിയെന്നായിരുന്നു പി.സി ജോർജിൻ്റെ ആദ്യ പ്രതികരണം. കേസുമായി സഹകരിക്കുമൊയെന്ന കോടതിയുടെ ചോദ്യത്തിന് നൂറ് ശതമാനം സഹകരിക്കുമെന്ന തൻ്റെ മറുപടി കേട്ടാണ് തനിക്ക് ജാമ്യം നൽകിയതെന്ന് ജോർജ് പറഞ്ഞു. ഫാരിസ് അബൂബക്കറുമായി അവിശുദ്ധ ബന്ധമാണ് മുഖ്യമന്ത്രിക്കെന്നും ജോർജ് പറഞ്ഞു. രൂക്ഷമായ പ്രതികരണമാണ് ജോർജ് മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയത്. മാധ്യമ പ്രവർത്തകയ്ക്കെതിരെ നടത്തിയ പ്രതികരണത്തിൽ ജോർജ് ഖേദം പ്രകടിപ്പിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..