Skip to content
Menu

OPEN MALAYALAM NEWS NETWORK

ബാലപീഡനം സംബന്ധിച്ച കേസുകളിൽ ഇരകളെ
സംരക്ഷിക്കാൻ 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിർദേശം. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് പോലീസ് ആസ്ഥാനത്തുനിന്നുള്ള നിർദേശം.
ഇതനുസരിച്ച് പോലീസ് കൺട്രോൾ റൂമിലോ പോലീസ് സ്റ്റേഷനിലോ പരാതി ലഭിച്ചാൽ കേസെടുത്ത് 24 മണിക്കൂറിനകം വിക്ടിം ലെയ്സൺ ഓഫീസറെ (വി.എൽ.ഒ.) നിയമിക്കണം. അന്വേഷണോദ്യോഗസ്ഥനാണ് നടപടിയെടുക്കേണ്ടത്. ലെയ്സൺ ഓഫീസർ ഇരയെ ഉടൻ
ബന്ധപ്പെടുകയും സുരക്ഷിതത്വം നൽകുകയും വേണം. നിലവിൽ അന്വേഷണമാരംഭിച്ച് 48 മണിക്കൂറിനുള്ളിൽ
വി.എൽ.ഒ.യെ നിയമിക്കണമെന്നാണ് വ്യവസ്ഥ.

ഇരയുടെ കുടുംബത്തിൽനിന്ന് കേസന്വേഷണത്തിന്
സഹായകമായ വിവരങ്ങളും തെളിവുകളും ശേഖരിക്കുക, അന്വേഷണത്തിന്റെയും ക്രിമിനൽ നടപടിക്രമങ്ങളുടെയും ഫലമായുള്ള പ്രയാസങ്ങൾ ലഘൂകരിക്കുക, തെറ്റായ പ്രചാരണങ്ങളിലൂടെ അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള നീക്കം തടയുക തുടങ്ങിയ ചുമതലകളും വിക്ടിം ലെയ്സൺ ഓഫീസർക്കുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..