Skip to content
Menu

OPEN MALAYALAM NEWS NETWORK

കെ.വി തോമസിനെ നേരത്തെ തന്നെ കെ.പി.സി.സി സസ്പെൻഡ് ചെയ്തതാണെന്നും എന്നിട്ടാണ് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയതെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
പുറത്താക്കാൻ മാത്രം പ്രാധാന്യമുള്ള നേതാവല്ല കെ.വി തോമസ്. അദ്ദേഹം പാർട്ടിയിൽ ഇല്ല ഇല്ലയെന്നു ഞങ്ങൾ പറയുമ്പോഴും ഉണ്ട് ഉണ്ട് എന്ന് അദ്ദേഹം പറയുകയാണ്.കോൺഗ്രസിൽ നിന്നു കൊണ്ടു സി.പി.എമ്മിന്
വേണ്ടി പ്രവർത്തിക്കാൻ കഴിയില്ല. പ്രാധാന്യമുണ്ടായിരുന്നുവെങ്കിൽ നേരത്തെ ഹൈക്കമാൻഡ് പുറത്താക്കുമായിരുന്നു. കോൺഗ്രസ് നടത്തിയ വികസനമെന്തെന്ന് കെ.വി തോമസിനോട് പറയേണ്ട കാര്യമില്ല. ഏണാകുളത്ത് എം.പിയായിരിക്കെ കെ.വി തോമസ് നടത്തിയ വികസന പ്രവർത്തനങ്ങൾ അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞത് പത്രമാധ്യമങ്ങൾക്ക് നോക്കി കാണാമെന്നും കെ.സുധാകരൻ പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..