Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂരിന് അടുത്ത പൂക്കോത്തെ മീൻ കടയിൽ നിന്നും വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തി. എലാങ്കോട് മീഞ്ചറയിൽ രവീന്ദ്രൻ വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ വാങ്ങിയ ചൂര മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. മീൻ പഴകിയ നിലയിലായിരുന്നു. സാധാരണ മീൻ വാങ്ങിക്കുന്ന സ്ഥലം ആയിരുന്നതിനാൽ വാങ്ങുമ്പോൾ സംശയം ഒന്നും തോന്നിയിരുന്നില്ല.

വീട്ടിലെത്തി പാചകത്തിനായി എടുത്തപ്പോഴാണ് വെളുത്ത നിറത്തിലുള്ള പുഴുക്കളെ കണ്ടെത്തിയതെന്ന് രവീന്ദ്രൻ പറഞ്ഞു. ഉടൻ ഫുഡ് സേഫ്റ്റി വിഭാഗത്തെയറിയിച്ചെങ്കിലും ഫ്രീസറിൽ എടുത്തുവയ്ക്കാനാണ് പറഞ്ഞതത്രെ.

ഇതുസംബന്ധിച്ച് ആരോഗ്യ വിഭാഗത്തിനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്നു രവീന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് എമ്പാടും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടക്കുന്നതിനിടയിലാണ് പുതിയ പരാതി. ഏറ്റവും കൂടുതൽ ആളുകൾ മീൻ വാങ്ങാനെത്തുന്ന സ്ഥലം മാർക്കറ്റ് കൂടിയാണ് പൂക്കോം. ദൂരസ്ഥലങ്ങളിൽ നിന്നു പോലും മീൻ വാങ്ങാൻ ഇവിടെ ആളുകൾ എത്തുന്നുണ്ട്. മീനുകളിൽ പുഴുവിനെ കണ്ടെത്തിയതോടെ പൂക്കോത്തെ മത്സ്യ മാർക്കറ്റിനെ ആളുകൾ കൈയ്യൊഴിയുകയാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT