Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ഇരുന്നൂറോളം പേർ പരിശോധന നടത്തി.
വയോജനവേദി പൊയിലൂർ യൂണിറ്റിന്റെയും, സുകൃത ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തിയത്. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കൊള്ളുമ്മൽ ബാലൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ചാക്കേരി നാണു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി. പി. സുരേന്ദ്രൻ, വയോജനവേദി സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു മാസ്റ്റർ, കെ. വി. ബാലൻ, പി. കെ. ബാലകൃഷ്ണൻ, പി. കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
ഓട്ടാണി നാണു, പി. നാണു, പി. സബിത, ഒ.കെ. രാജു, കെ. സുരേന്ദ്രൻ, പി. കാർത്യായണി,കെ. സി. കുമാരൻ, വി. കെ. പവിത്രൻ, ഒ. ഉഷ, കെ.ഗിരിജ, പി.യശോധ എന്നിവർ നേതൃത്വം നൽകി.
കോംട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ 10 അംഗ സംഘം പരിശോധനയിൽ പങ്കെടുത്തു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT