Skip to content
Menu

OPEN MALAYALAM NEWS NETWORK

കൂത്തുപറമ്പ് :വലിയ വെളിച്ചത്ത് കഴിഞ്ഞ ദിവസം പിടിയിലായത് ലക്ഷങ്ങൾ കൊണ്ട് കളിക്കുന്ന വൻ ചൂതാട്ട സംഘം. അതിസാഹസികമായി പൊലീസ് നടത്തിയ പരിശോധനയിൽ 8.76 ലക്ഷം രൂപയുമായി 28 പേരെയാണ് പിടികൂടിയത്. ഇതര ജില്ലകളിൽ നിന്നു വരെ ചൂതാട്ടത്തിനായി ആഡംബര വാഹനങ്ങളിൽ ആളുകൾ വലിയ
വെളിച്ചത്ത് എത്തുന്നുണ്ട്. ഇതിനെതിരെ പ്രദേശവാസികൾക്ക് നേരത്തെ പരാതി ഉണ്ടായിരുന്നു. കോഴിക്കോട്, മ ലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ നിന്ന് ചൂതാട്ടത്തിന് ആളുകൾ എത്തുന്നതായി പറയുന്നു.

ജനവാസം കുറഞ്ഞ പ്രദേശത്ത് പോലീസിനെ പോലും കവച്ചുവയ്ക്കുന്ന സുരക്ഷാസംവിധാനങ്ങളോടെയാണ് ചൂതാട്ട കേന്ദ്രം പ്രവർത്തിക്കുന്നത്.തങ്ങളുടെ സംഘത്തിൽ പെടാത്ത,പുറത്തുനിന്നുള്ളവർ എത്തുമ്പോൾ അറിയിക്കുവാൻ പ്രത്യേക സംഘങ്ങൾ ഉണ്ട്.ചൂതാട്ടത്തിന് എത്തുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാൻ പ്രത്യേക മാഫിയ സംഘം തന്നേ പ്രവർത്തിക്കുന്നുണ്ട്. ഇവരെ പ്രത്യേക വാഹനങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിൽ രഹസ്യമായി എത്തിക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. ഇത്തരം ചൂതാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത് നേരത്തെ പല കേസുകളിൽ പ്രതികളായവരും കൊട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരും ആണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചൂതാട്ടത്തിന് എത്തുന്നവരിൽ മുക്കാൽ പങ്കും വലിയ പലിശയ്ക്ക് പണം നൽകുന്ന വട്ടിപലിശക്കാരാണെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

ദിവസവും ലക്ഷക്കണക്കിന് രൂപയുടെ ചൂതാട്ടമാണ് ഇവിടെ നടക്കുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് എസ് ഐ ബിനു മോഹനനും സംഘവും നടത്തിയ പരിശോധനയിലാണ് ചൂതാട്ടസംഘം പിടിയിലായത്. പോലീസിനെ കണ്ട് ഏതാനും പേർ കടന്നു കളഞ്ഞു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..