Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവങ്ങാട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന കൂത്ത്പറമ്പ് സ്വദേശിനി രോഷിഭയുടെ ചിത്രപ്രദർശനം വേറിട്ട കാഴ്ചയാകുന്നു. പ്രകൃതി മാത്രം പ്രമേയമാക്കിയ പ്രദർശനത്തിൽ 20 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂത്ത് പറമ്പ് പഴയ നിരത്തിൽ നിലാവിൽ രോഷിഭ വരച്ച 20 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. മരങ്ങളും, മയിലുകളും, പ്രാവുകളും ഉൾപ്പെടുന്ന പ്രകൃതിയാണ് രോഷിഭയുടെ ക്യാൻവാസ്. ചെറുപ്രായത്തിൽ തന്നെ നിറങ്ങളുടെ ലോകത്തെത്തിയ രോഷിഭയ്ക്ക് തൻ്റെ ചിത്രങ്ങളെക്കുറിച്ച് പറയാനുള്ളത് ഇങ്ങനെ.

തിരുവനന്തപുരം ഫൈൻ ആർട്സ്, ശാന്തിനികേതൻ എന്നിവിടങ്ങളിൽ ചിത്രകലാ പഠനം പൂർത്തിയാക്കിയ രോഷിഭയുടെ പ്രഥമ ചിത്രപ്രദർശനം കൂടിയാണിത്. അക്രലിക്കിൽ തീർത്ത ചിത്രങ്ങൾ ആസ്വാദക മനം ഇതിനോടകം കവർന്നു കഴിഞ്ഞു. ഒരു തുടക്കക്കാരിയുടെ ആസ്വാദക തലമല്ല രോഷിഭയുടെ ചിത്രങ്ങൾക്കുള്ളതെന്ന് പ്രശസ്ത ചിത്രകാരൻ ബി.ടി.കെ അശോക് പറഞ്ഞു.

ഭർത്താവായ ആർട്ടിസ്റ്റ് നിവിൻ കൃഷ്ണനും പൂർണ പിന്തുണയുമായി രംഗത്തുണ്ട്. രഘുനാഥ് പ്രശോഭ ദമ്പതികളുടെ മകളാണ് രോഷിഭ. പ്രദർശനം 10 ന് സമാപിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT