Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: വിദ്യാർത്ഥികളുടെ ഇടയിൽ ആരോഗ്യം, സേവനം , സൗഹൃദം എന്നീ മുദ്രാവാക്യവുമായി 1929 മുതൽ കേരളത്തിലെ വിദ്യാലയങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി സജീവമായി പ്രവർത്തിച്ചു വരുന്ന ജെ.ആർ.സി വളണ്ടിയർമാർക്ക് പ്ലസ് വൺ പ്രവേശനത്തിന് ബോണസ്സ് മാർക്ക് അനുവദിക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. എൽ പി,യു പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ജൂനിയർ റെഡ്ക്രോസ് . മുപ്പതിനായിരത്തിൽ അധികം കേഡറ്റുകൾ ജില്ലയിൽ ഉണ്ട്.

എൻ സി സി , സ്കൗട്ട്സ് & ഗൈഡ്സ് , സ്റ്റുഡന്റ്സ് പോലീസ് , ലിറ്റിൽ കൈറ്റ്സ് എന്നിവക്ക് ബോണസ് പോയിൻറ്റ് അനുവദിച്ചിട്ടുണ്ട്. അവർക്ക് നൽകുന്ന അതേ പരിഗണന ജെ ആർസിക്കും നൽകേണ്ടതാണ്. നിലവിൽ ജെ ആർ സിക്ക് മാത്രം ബോണസ് മാർക്ക് അനുവദിച്ചിട്ടില്ല. ഏഴാം ക്ലാസ്സിൽ ബേസിക്ക് പരീക്ഷ, എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ യഥാക്രമം എ, ബി, സി ലവൽ സർട്ടിഫിക്കറ്റ് പരീക്ഷ വിജയിക്കുകയും നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുകയും ക്യമ്പുകളിൽ പങ്കെടുക്കുകയും ചെയ്തവരാണ് ജെ ആർസി കാഡറ്റുകൾ . ഈ വർഷം തന്നെ ജെ ആർ സി കാഡറ്റുകൾക്ക് ബോണസ്സ് മാർക്ക് ലഭിക്കാനുള്ള നടപടികൾ സർക്കാർ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണ്. ഈ വർഷം നീന്തലിനുള്ള ബോണസ് പോയിൻറ് എടുത്തു കളഞ്ഞിട്ടുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT