Skip to content
Menu

OPEN MALAYALAM NEWS NETWORK

പ്ലസ്‌ വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ പ്രകാരമുള്ള പ്രവേശനം ബുധനാഴ്‌ച രാവിലെ പത്തിന് തുടങ്ങും. 21ന്‌ വൈകിട്ട്‌ അഞ്ച്‌ വരെ പ്രവേശനം നേടാം.

അലോട്ട്‌മെന്റ്‌ വിവരങ്ങൾ www.hscap.kerala.gov.in ൽ വഴി ലഭ്യമാകും.

താൽക്കാലിക പ്രവേശനത്തിൽ ഉള്ള വിദ്യാർഥികൾക്ക്‌ ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. ഈ വിദ്യാർഥികൾ ഈ ഘട്ടത്തിൽ സ്ഥിരം പ്രവേശനം നേടണം.

അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെൻ്റിൽ പരിഗണിക്കില്ല.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT