Skip to content
Menu

OPEN MALAYALAM NEWS NETWORK

കല്ലമ്പലം: പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. യുട്യൂബിൽ മ്യുസിക് ബാൻഡുകളോടുള്ള അമിത താൽപര്യം പഠനത്തെ ബാധി ച്ചെന്ന് ആത്മഹത്യക്കുറിപ്പ്. നാവായിക്കുളം വെട്ടിയറ മാടൻ തമ്പുരാൻ ക്ഷേത്രത്തിനു സമീപം ചിറവിള പുത്തൻ വീട്ടിൽ പരേതനായ ജയമോഹനന്റെയും ശ്രീജയുടെയും മകൾ ഗൗരി എന്ന ജീവ മോഹനെയാണ് (16) ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

സബ് രജിസ്ട്രാർ ഓഫിസ് ജീവനക്കാരിയായ മാതാവ് ജോലിക്ക് പോയ സമയത്താണ് സംഭവം. ജീവ കതക് അടച്ചിരുന്നത് മുത്തച്ഛനും മുത്തശ്ശിയും ശ്രദ്ധിച്ചെങ്കിലും പഠിക്കുകയായിരിക്കുമെന്നാണ്‌ കകരുതിയത്. സഹോദരി അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ജിത മോഹൻ ട്യൂഷനുപോയി മടങ്ങിവന്ന് വാതിലിൽ മുട്ടി വിളിച്ചിട്ടും കതക് തുറക്കാത്തതിനാൽ അയൽവാസികളെയും സമീപത്തുള്ള ബന്ധുവിനെയും വിവരം അറിയിച്ചു. ജനൽ ചില്ല് തകർത്ത് നോക്കിയപ്പോഴാണ് ജീവയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ നാട്ടുകാർ വാർഡ് മെംബറെയും കലം പൊലീസിലും വിവരം അറിയി ച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. പഠനത്തിൽ മിടുക്കിയായിരുന്ന ജീവ 10-ാം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. ഇതിനുശേഷം മൊബൈൽ ഫോണിൽ കൊറിയൻ സംഗീത സംഘത്തിന്റെ ബി.ടി.എ ആർമി മ്യൂസിക് ബാൻഡ് പ്രോ ഗ്രാം കൂടുതലായി കണ്ടിരുന്നു. ഇത് പഠനത്തെ ബാധിച്ചു. പരീക്ഷകളിൽ മാർക്ക് കുറയുകയും ചെയ്തു. പഠനത്തിൽ പിന്നോട്ടായെന്ന തിരിച്ചറിവ് മനോസംഘർഷമുണ്ടാക്കി. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. മടവൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..