Skip to content
Menu

OPEN MALAYALAM NEWS NETWORK

ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയാൻ ‘ശുചിത്വ മിത്രം’ പദ്ധതിയുമായി ചൊക്ലി പഞ്ചായത്ത്. പഞ്ചായത്തിലെ സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻസിസി, എൻഎസ്എസ് വളന്റിയർമാരെ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.

ആദ്യപടിയായി ഒരു ഗ്രൂപ്പിൽ മൂന്നുപേരെ ഉൾപ്പെടുത്തി പത്ത് കേന്ദ്രങ്ങളിൽ വളന്റിയർമാരെ നിയമിക്കും. തുടക്കത്തിൽ ചൊക്ലി, കാഞ്ഞിരത്തിൻകീഴിൽ, മേക്കുന്ന് തുടങ്ങി പത്ത് കേന്ദ്രങ്ങളിലാണ് വളന്റിയർമാരെ നിയമിക്കുക. ഇവർ കടകളുടെ പരിസരങ്ങൾ നിരീക്ഷിക്കും.

കടകളിലോ പൊതുയിടങ്ങളിലോ പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കുന്നത് കണ്ടാൽ ബോധവൽക്കരിച്ച് തുണിസഞ്ചികൾ നൽകും. ഇത് ആവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്തിൽ അറിയിച്ച് നടപടിക്ക് ശുപാർശ ചെയ്യും. വിവാഹങ്ങളിലും പൊതുപരിപാടികളിലും ഹരിത പെരുമാറ്റച്ചട്ടം പൂർണമായി പാലിക്കാനും പഞ്ചായത്ത്
തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദേവാലയ ഭാരവാഹികളുടെ യോഗം ഉടൻ ചേരും.

വിവാഹത്തിന് മുമ്പ് മുൻകൂട്ടി പഞ്ചായത്തിൽ വിവരം അറിയിക്കണം. തുടർന്ന് അധികൃതർ ഇവിടങ്ങളിൽ പരിശോധന നടത്തി ഹരിത പെരുമാറ്റച്ചട്ടം പൂർണമായി പാലിക്കുന്നുന്നുണ്ടോയെന്നും ഉറപ്പാക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT