Skip to content
Menu

OPEN MALAYALAM NEWS NETWORK

പന്ന്യന്നൂർ പഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട് വിപുലമായ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾക്കെതിരെ നിരോധനം നിലവിൽ ഉണ്ടെങ്കിലും ആഗസ്ത് ഒന്നു മുതൽ കർശനമായി പാലിക്കാൻ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. 10,000 രൂപയും, കുറ്റം ആവർത്തിച്ചാൽ 50,000 രൂപ വരെ പിഴ ഈടാക്കും. രണ്ടിലധികം തവണ കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കും. പഞ്ചായത്തിൻ്റെയും, അനുബന്ധ സ്ഥാപനങ്ങളുടെയും വിവിധ സേവനങ്ങൾക്കായി അപേക്ഷയോടൊപ്പം ഹരിത കാർഡിൻ്റെ കോപ്പി സമർപ്പിക്കണം. വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ ഹരിത പ്രോട്ടോകോൾ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും യോഗത്തിൽ തീരുമാനമായി. മദ്യപാനം – പുകവലി എന്നിവ ഇല്ലാതിരുന്നിട്ടും ക്യാൻസർ വന്നതും, അതിജീവിച്ചതും അഞ്ചാം വാർഡംഗം കെ.ബിജു യോഗത്തിൽ വിവരിച്ചു. എത്ര യേറെ കഷ്ടപ്പെട്ടാലും രോഗതുരരല്ലാത്ത സമൂഹത്തെ സൃഷ്ടിക്കാൻ പ്ലാസ്റ്റിക് നിരോധനം കൂടിയെ തീരുമെന്ന് ബിജു പറഞ്ഞു. ഹരിത കേരളം മിഷൻ ആർ.പി ലത കാണി, പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസി. കെ.പി രമ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീരാമകൃഷ്ണൻ, വി.ഇ.ഒ മധു, വാർഡംഗങ്ങളായ കെ.കെ മണിലാൽ, കെ.കെ സുരേന്ദ്രൻ, എം വി ബീന എന്നിവർ സംസാരിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വ്യാപാരി പ്രതിനിധികൾ, പൗരപ്രമുഖർ, പാചകക്കാർ, മത്സ്യവിതരണക്കാർ, വാർഡ് കൺവീനർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT