Skip to content
Menu

OPEN MALAYALAM NEWS NETWORK

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബിവോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. പ്ലസ് ടു യോഗ്യതയുള്ള അപേക്ഷകര്‍ ഓഫീസുമായി നേരിട്ടോ www.atdcindia.co.in എന്ന വെബ്‌സൈറ്റിലോ പേര് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യുണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അപ്പാരല്‍ ട്രെയിനിങ് ആന്‍് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍ നാടുകാണി, പള്ളിവയല്‍ പി ഒ തളിപ്പറമ്പ, കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9744917200, 9995004269.
[5/26, 5:05 PM] Sandeep Unni Open Malayalam: *ഹരിദാസ് വധക്കേസ് ; മുഖ്യ പ്രതിയടക്കം 2 പേരുടെ ജാമ്യ ഹരജി തള്ളി*

 

സിപി.എം.പ്രവർത്തകൻ പുന്നോൽ താഴെ വയലിൽ കെ.ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി സ്ഥാനത്തുള്ള ബി.ജെ.പി.തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ്, മണ്ഡലം സിക്രട്ടറി പ്രിതീഷ് എന്ന മൾട്ടി പ്രജി എന്നിവർ നൽകിയ ജാമ്യ ഹരജി തലശ്ശേരി ജില്ലാ കോടതി തള്ളി. മൂന്നാം തവണയാണ് തലശ്ശേരിയിലെ വിവിധ കോടതികൾ ജാമ്യാപേക്ഷ നിരസിക്കുന്നത്.

ഹരിദാസൻ കേസിൽ ഒരു പങ്കുമില്ലെന്നും നിരപരാധികളാണെന്നും ജാമ്യ ഹരജി പരിഗണിക്കവേ പ്രതികളുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും ഹരജിയിൽ ബോധിപ്പിച്ചിരുന്നു. കുറ്റാരോപിതനായ രണ്ടാം പ്രതി സംഭവ സമയം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കളവായി പ്രതിചേർത്തതാണ്. ഒന്നാം പ്രതി നഗരസഭാകൌൺസിലറും സാമൂഹ്യ പ്രവർത്തകനുമാണ് തുടങ്ങിയ വാദങ്ങളാണ് രണ്ട് പ്രതികൾക്കും വേണ്ടി ഹാജരായ അഡ്വ. അംബികാസുതൻ ബോധിപ്പിച്ചത്. എന്നാൽ മൂന്ന് കൊലപാതകക്കേസിൽ പ്രതിയാണ് രണ്ടാം പ്രതിയെന്ന് വാദത്തിനിടെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.കെ.വിശ്വൻ പറഞ്ഞു. സംഭവ സമയം ഇയാൾ വീട്ടിൽ തന്നെയാണെങ്കിൽ അഞ്ച് കിലോമീറ്റർ മാറിയുള്ള ഫോൺ ടവർ ലൊക്കേഷനിൽ എങ്ങിനെ വന്നു. ഏഴാം പ്രതി നിജിൽ ദാസുമായുള്ള ഫോൺ സംഭാഷണവും രണ്ടാം പ്രതിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ്.സാമൂഹ്യ പ്രവർത്തകൻ്റെ മുഖം മൂടിയണിഞ്ഞ് ഭീകരമായ ക്രിമിനൽ പ്രവർത്തനത്തിനാണ് ഒന്നാം പ്രതി നേതൃത്വം നൽകിയത്. ചെറുപ്പക്കാർക്ക്‌ ആയുധം നൽകി കൊല നSത്താൻ പ്രേരിപ്പിച്ചയക്കുന്നത് സാമൂഹ്യ പ്രവർത്തകനും ജനപ്രതിനിധിയുമായ ഒരാൾക്ക് യോജിച്ചതല്ല. പ്രതികളെ കസ്റ്റഡിയിൽ തന്നെ വിചാരണ ചെയ്യേണ്ടതുണ്ട്‌. പെരിയ കേസിലെ പ്രതികൾ മൂന്ന് വർഷം ജാമ്യം കിട്ടാതെ ജയിലിലായിരുന്നുവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ വാദിച്ചു. ഹരിദാസൻ വധക്കേസിൽ വിചാരണക്ക് സന്നദ്ധമാണെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. വിചാരണ പെട്ടെന്ന് നടത്തുന്നതല്ലേ നല്ലതെന്ന കോടതിയുടെ ചോദ്യത്തിന് സെഷൻസ് കോടതിയിലേക്ക് കേസ് എത്തിയാലുടൻ വിചാരണ തുടങ്ങാനുള്ള സന്നദ്ധത പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.-

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..