Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ കല്ലിക്കണ്ടി പാറേമ്മൽ യു പി സ്കൂൾ KL 58 Y 4742 ബസ്സിൽ നിന്നും വനിതാ ക്ലീനർ തെറിച്ചുവീണു മരിച്ചു. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വെച്ച് വ്യാഴാഴ്ച വൈകുന്നേരം 4.30 മണിക്കാണ് അപകടം നടന്നത്. സെൻട്രൽ പൊയിലൂർ വിദ്യാനികേതൻ സ്കൂളിന് സമീപമുള്ള പൊയിൽ സരോജിനി ( 65 )ആണ് അപകടത്തിൽ പെട്ടത്.സരോജിനി കയറി ആദ്യപടിയിൽ എത്തുമ്പോഴേക്കും വാതിൽ അടയുകയും ഡ്രൈവർ ബസ്സ് മുന്നോട്ട് എടുക്കുകയും ചെയ്തു എന്നറിയുന്നു.സരോജിനി തെറിച്ച് വീഴുകയും ബസ്സിനടിയിൽ പെടുകയും ചെയ്തു.സരോജിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.സരോജിനി ബസ്സിൽ പകരക്കാരിയായി കയറിയതാണ്.മൂന്ന് വർഷം മുൻപ് സ്കൂൾ ബസ്സിൽ ക്ലീനറായി പ്രവർത്തിച്ചിരുന്നു.
ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ.

മക്കൾ:
സുഭാഷ്, സതീഷ് , സന്തോഷ് .മരുമക്കൾ :സുജിന ,സൗപർണിക .

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT