Skip to content
Menu

OPEN MALAYALAM NEWS NETWORK

ഒരാഴ്ചയായി തോരാതെ പെയ്ത
വേനൽമഴ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക് വൻ നേട്ടമായി. ബാരാപോൾ പുഴയിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ മൂന്നുമാസമായി
നിർത്തിവെച്ച വൈദ്യുതോത്പാദനം
പുനരാരംഭിച്ചു.
ഒരു കലണ്ടർ സീസണിൽ 36 മില്യൻ യൂണിറ്റ് ഉത്പാദനം പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതിയിൽനിന്ന് ഇക്കുറി മേയ് അവസാനമാകുമ്പോഴേക്കും 50 മെഗവാട്ട് മറികടക്കും. ഇത് പദ്ധതിയെ സംബന്ധിച്ചെടുത്തോളം വൻനേട്ടമാണ്. ഒരു ജനറേറ്റർ 24 മണിക്കൂറും
പ്രവർത്തിപ്പിക്കാനുള്ള വെള്ളമാണ് ഇപ്പോൾ പുഴയിലുള്ളത്. അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളും പ്രവർത്തിക്കാനുള്ള നീരൊഴുക്ക് ഇതേ
പ്രവർത്തിക്കാനുള്ള നീരൊഴുക്ക് ഇതേ നില തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

കർണാടകത്തിലെ ബ്രഹ്മഗരി
മലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് ബാരാപോൾ പുഴയെ ജലസമൃദ്ധമാക്കുന്നത്. ഇക്കുറി കേരളത്തിലെ പോലെ കർണാടകത്തിലും വേനൽമഴ ശക്തമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴ ലഭിക്കുന്നതിനാൽ നീരൊഴുക്കിന്റെ ശക്തി കൂടിയിട്ടുണ്ട്. കഴിഞ്ഞവർഷം മേയിൽ ഉത്പാദനം തുടങ്ങിയെങ്കിലും തുടർച്ചയായി ഉത്പാദനം നടത്താൻ കഴിഞ്ഞിരുന്നില്ല. പദ്ധതി കമ്മിഷൻ ചെയ്തിട്ട് അഞ്ചുവർഷം കഴിഞ്ഞെങ്കിലും കഴിഞ്ഞവർഷം മുതലാണ് യഥാസമയം ഉത്പാദനം തുടങ്ങാൻ
കഴിഞ്ഞിട്ടുള്ളൂ.
മുൻകാലങ്ങളിൽ
മാക്കൂട്ടം വനത്തിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ഉരുൾപൊട്ടലിനെത്തുടർന്ന് കനാൽ നിറഞ്ഞുകവിഞ്ഞൊഴുകി ജനറേറ്റർ ഉൾപ്പെടെ തകരാറിലായി. മാസങ്ങൾക്കു ശേഷം തകരാർ പരിഹരിച്ച് ഉത്പാദനം ആരംഭിച്ചപ്പോൾ പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ് ഒരു ജനറേറ്റർ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..