Skip to content
Menu

OPEN MALAYALAM NEWS NETWORK

ഗവണ്മെന്റ് ബ്രണ്ണൻ സ്കൂളിൽ അഞ്ചാം ക്ലാസ് അഡ്മിഷൻ വേണ്ടി പിടിഎ ഫണ്ട് എന്ന പേരിൽ അനധികൃതമായി രക്ഷിതാക്കളിൽ നിന്ന് പണം ഈടാക്കുന്നതിനെതിരെ എം എസ് എഫ് മണ്ഡലം കമ്മിറ്റി ഡി.ഇ.ഒ ഓഫീസിൽ കഴിഞ്ഞ വെള്ളിയാഴ്ച പരാതി നൽകിയിരുന്നു. ഇതിൻറെ തുടർച്ചയെന്നോണം എം എസ് എഫ് തലശ്ശേരി മുൻസിപ്പൽ കമ്മിറ്റി സ്കൂളിൽ കുത്തിയിരിപ്പ് സമരം നടത്തി. അനധികൃതമായി ഈടാക്കിയ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം നടത്തിയത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത് , മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാഹിദ്, ജോ.സിക്രട്ടറി ഫസ്ലിൻ, മുൻസിപ്പൽ പ്രസിഡന്റ് മാസിൻ, സൻഹർ, ഷഹ്സിം, മുഹമ്മദ്, മുമ്പശിർ, ഫർസാം എന്നിവർ പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..