Skip to content
Menu

OPEN MALAYALAM NEWS NETWORK

യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ചമ്പാട്ടെ തൃപ്തി ചിക്കൻ സ്റ്റാൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചു പൂട്ടി. ചൊവ്വാഴ്ച രാവിലെയാണ് താഴെ ചമ്പാട്ടെ തൃപ്തി ചിക്കൻ ഫാമിൽ റെയ്ഡ് നടന്നത്. 40 വർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് പൊല്യൂഷൻ ബോർഡിൻ്റെ അനുമതിയും ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരെത്തുമ്പോൾ അറവുശാലയിൽ കാക്കകളുടെയും, പൂച്ചകളുടെയും സാന്നിധ്യവുമുണ്ടായിരുന്നു. വർഷങ്ങളുടെ പഴക്കമുള്ള മരത്തടിയിലെ അറവ് അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാൽ മാത്രമെ ഫാം ഇനി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർ പി. സുബിൻ പറഞ്ഞു ഇതിനുള്ള നിർദ്ദേശങ്ങൾ നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മീഷണർ പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകിയാൽ മാത്രമെ ഫാം പ്രവർത്തിപ്പിക്കാനാകൂ. തുടർന്ന് ഉദ്യോഗസ്ഥർ ചുമത്തുന്ന പിഴയുമടക്കണം. ജില്ലാ വേസ്റ്റ് ‘ മാനേജ്മെൻ്റ് കൺട്രോൾ ഓഫീസർ ഡോ. പി.വി മോഹനൻ, പൊല്യൂഷൻ കൺട്രോൾ ബോർഡ് ഓഫീസർ വി. അഭിലാഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ജില്ലാ കലക്ടർക്ക് ലഭിച്ച 2 പരാതികളിലാണ് അന്വേഷണം നടന്നത്. മാലിന്യനീക്കം ശാസ്ത്രീയമല്ലാത്തതിനാൽ വേസ്റ്റ് മാനേജ് മെൻ്റ് കൺട്രോൾ വിഭാഗവും ശക്തമായ നടപടികളെടുക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT