Skip to content
Menu

OPEN MALAYALAM NEWS NETWORK

മഞ്ഞോടിയിൽ ആധുനിക മീൻ മാർക്കറ്റിനായി നിർമിച്ച കെട്ടിടം മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ തീരുമാനിച്ചു. മത്സ്യമൂല്യവർധിത ഉത്പന്നങ്ങളോടൊപ്പം മറ്റ് ഉത്പന്നങ്ങളും വില്പന നടത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭയെ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച തീരുമാനം നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചു.

കെട്ടിടവാടക നിശ്ചയിച്ച് ലേലനടപടി ഇനി ഉടൻ തുടങ്ങും. ആധുനിക മത്സ്യമാർക്കറ്റിനുവേണ്ടി രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് മഞ്ഞോടിയിൽ ഇരുനില കെട്ടിടം നിർമിച്ചത്. പ്രാദേശിക എതിർപ്പിനെത്തുടർന്ന് കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയാണ്.
കെട്ടിടം പ്രവർത്തനം തുടങ്ങാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ട് ഏറെയായി.

നഗരസഭാ പരിധിയിലെ 563 കുടിവെള്ള
ടാപ്പുകളുടെ പ്രവർത്തനം നഗരസഭാ ഉദ്യോഗസ്ഥരും കൗൺസിലർമാരും ജലഅതോറിറ്റി ഉദ്യോഗസ്ഥരും പരിശോധിക്കും. നിലവിലുള്ള ടാപ്പുകൾക്ക് 4, 07, 800 രൂപയാണ് വെള്ളക്കരം നൽകുന്നത്. പലിശയടക്കം മേയ് മാസം 7, 54, 58, 655 രൂപ കുടിശ്ശിക വന്നതിനെത്തുടർന്നാണ് ടാപ്പുകൾ പരിശോധിക്കാൻ തീരുമാനിച്ചത്. 653 ടാപ്പുകൾ ഉണ്ടായിരുന്നു.
പരിശോധനയിൽ 563 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് കണ്ടെത്തിയിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..