Skip to content
Menu

OPEN MALAYALAM NEWS NETWORK

മട്ടന്നൂർ ബസ്സ്റ്റാൻഡിൽ ഓവുചാൽ നവീകരണത്തിന്റെ ഭാഗമായി ഉയർത്തി നിർമിച്ചപ്പോൾ വ്യാപാര സമുച്ചയത്തിലേക്കുള്ള വഴി തടസ്സപ്പെട്ടതായി പരാതി. എസ്. ബി. ഐ. ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മലബാർ പ്ലാസ വ്യാപാര സമുച്ചയത്തിലേക്കുള്ള വഴിയാണ് തടസ്സപ്പെട്ടിരിക്കുന്നത്. വാഹനം കയറാതായതോടെ എസ്. ബി. ഐ. യിലേക്ക് പണം എത്തിക്കാനും വിവിധ ബാങ്കുകളിലേക്ക് പണം കൊണ്ടുപോകാനും ബുദ്ധിമുട്ടായി. മാർക്കറ്റ് റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഓവുചാലും ഉയർത്തി നിർമിക്കുന്നത്. റോഡിൽനിന്ന് ഉയർത്തി സ്ലാബിട്ടതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് രണ്ടുവശത്തും ടാറിങ്ങ് നടത്തിയിട്ടുമില്ല. കടകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും വാഹനം കൊണ്ടുപോകാൻ കഴിയാത്തത് കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികൾ പറഞ്ഞു. ഒരു മാസത്തോളമായിട്ടും മാർക്കറ്റ് പരിസരത്തെ റോഡ് നവീകരണം
പൂർത്തിയായിട്ടില്ല.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..