Skip to content
Menu

OPEN MALAYALAM NEWS NETWORK

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ ആദ്യവാരം നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചുചേർത്ത രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സെപ്തംബർ11 ന് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കരട് വോട്ടർപട്ടിക ഈ മാസം അവസാനവാരം പ്രസിദ്ധീകരിക്കും. പട്ടികയിൽ കൂട്ടിചേർക്കലുകളും തിരുത്തലും നടത്താൻ 15 ദിവസം സമയം അനുവദിച്ചു.

2022 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. പ്രവാസികൾക്ക് പാസ്പോർട്ട് വിലാസം വച്ചും വോട്ട് ചേർക്കാം. വോട്ട് ചെയ്യാൻ നേരിട്ട് ഹാജരാവണം. 35 വാർഡുകൾക്ക് 35 ബൂത്തുകളാണ് സജ്ജീകരിക്കുക.

1500 ൽ കൂടുതൽ വോട്ട് വരുന്ന വാർഡുകളിൽ രണ്ട് ബൂത്തുകൾ സജ്ജീകരിക്കും. ഒരു സ്ഥാനാർഥിക്ക് 75000 രൂപവരെ പരമാവധി ചെലവഴിക്കാം. തെരഞ്ഞെടുപ്പ് നിരീക്ഷകനായി ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയും
ചെലവ് പരിശോധിക്കാൻ രണ്ട് ഐഎഎസ്
ഉദ്യോഗസ്ഥരെയും നിയമിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..