Skip to content
Menu

OPEN MALAYALAM NEWS NETWORK

മമ്പറം : മമ്പറം ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ തൊഴിൽ അധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർപോർട്ട് ആൻറ് എയർലൈൻ മാനേജ്മെൻ്റ് , പ്രീ പ്രൈമറി ആൻറ് മോണ്ടിസോറി ടീച്ചേർസ് ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ് ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഓരോ കോഴ്സിനും 25 സീറ്റുകൾ വീതമാണ് ഒഴിവ്. കേന്ദ്ര സർക്കാരിൻ്റെ അംഗീകാരമുള്ള ദേശീയ വികസന ഏജൻസി ആയ ഭാരത് സേവക് സമാജിൻ്റെ വൊക്കേഷണൽ ട്രെയിനിംഗ് സെൻ്റർ ആണ് ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അഡ്വൻസ് സ്റ്റഡീസ്.

കൂടുതൽ വിവരങ്ങൾക്ക് 98470 12356, 9447469965 നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT