Skip to content
Menu

OPEN MALAYALAM NEWS NETWORK

കേരള പൊലീസ് കർശന നടപടിയും പരിശോധനയും തുടരുമ്പോഴും മയ്യഴിയിൽ നിന്നുള്ള ഇന്ധനക്കടത്തിന് കുറവില്ല. ഇന്നലെ അനധികൃതമായി കടത്തുകയായിരുന്ന ഡീസലുമായി പാറാലിൽ യുവാവ് അറസ്റ്റിലായി. എറണാകുളം ആൽഡ്രിൻ ആണ് അറസ്റ്റിൽ ആയത്
ഇന്ധനക്കടത്തിനു സഹായിക്കുന്ന ബങ്കുകാരെ യാതൊരു വിധത്തിലും സഹായിക്കില്ലെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരി എ. എസ്. പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ എറണാകുളം പൈനാടത്തെ ആൽഡ്രിൻ അറസ്റ്റിലായത്. 6000 ലിറ്റർ ഡീസലാണ് ഇയാൾ മാഹി മൂലക്കടവിലെ പമ്പിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ചത്. ഇന്ധനം കടത്താൻ ശ്രമിച്ച കെ. എൽ 64 ജെ 2142 നമ്പർ ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് അനധികൃത ഡീസൽ കടത്ത് പിടികൂടുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..