Skip to content
Menu

OPEN MALAYALAM NEWS NETWORK

മലബാർ കാൻസർ സെൻററിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പിന്തുണയേകി, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യത്തിൻ്റെ ആഭിമുഖ്യത്തിൽ പേഷ്യൻ്റ് നാവിഗേഷൻ വളണ്ടിയർമാർ രണ്ടു മാസമായി ദിവസവും അഞ്ചിൽ കൂടുതൽ പേർ സേവനം ചെയ്തു വരികയാണ്.
കൺസോർഷ്യത്തിൻ്റെ ഹെൽപ്പ് ഡെസ്കിൽ ഉപയോഗിക്കാനായി ടിഎംഡബ്ല്യൂഎ ബഹ്റിൻ, കേയർ ആൻറ് ക്യൂർ ഫൌണ്ടേഷൻ എന്നിവയുടെ വകയായി ഒരു കയോസ്കും അലമാരയും എം സി സി ക്ക് കൈമാറി.
ടി എം ഡബ്ല്യു എ ബഹ്റിൻ പ്രസിഡണ്ട് വി പി അബ്ദുൽ റസാക്ക് എം സി സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യന് കൈമാറുകയും അദ്ദേഹം അതിൻ്റെ പ്രവർത്തനം നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.
ടി എം ഡബ്ല്യു എ അഡ് വൈസറി ബോർഡ് ചേയർമാൻ പി എം സി മൊയ്തു, സിസിഎഫ് പ്രസിഡണ്ട് ജാബിർ പി ഒ, സെക്രട്ടറി മുഹമ്മദ് നിസാർ കൺസോർഷ്യം പ്രസിഡണ്ട് പി. നാരായണൻ, ജനറൽ സെക്രട്ടറി മേജർ പി. ഗോവിന്ദൻ, വൈസ് പ്രസിഡണ്ട് പി കെ സുരേഷ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ടി അനിത, കെ എം ചന്ദ്രൻ, സി സി ബസന്ത് എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT