Skip to content
Menu

OPEN MALAYALAM NEWS NETWORK

 

മഴക്കാലമാണ് റോഡിൽ പലയിടത്തും പ്രവൃത്തികളും നടക്കുന്നു ഈ സാഹചര്യത്തിൽ വാഹനാപകടസാധ്യത ഏറെയാണെന്ന മുന്നറിയിപ്പുമായി പോലീസ്.ദേശീയപാതയിൽ ഉൾപ്പെടെ വീതികൂട്ടുന്ന പ്രവൃത്തികളാണു നടക്കുന്നത്.

ഇതുമൂലം ഗതാഗതകുരുക്കും രൂക്ഷ മാണ്. എന്നാൽ സമയനഷ്ടം മറികടക്കാൻ അമിതവേഗത്തിലുള്ള ഡ്രൈവിംഗ് അപകടം ക്ഷണിച്ചുവരു ത്തുമെന്നാണു ട്രാഫിക് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകുന്നത്.

കനത്ത മഴയുള്ളപ്പോൾ ഹെഡ്ലൈറ്റിട്ട് വാഹനം ഓടിക്കാൻ ശ്രമിക്കണം. വലിയ വാഹനങ്ങളുടെ തൊട്ടുപിന്നിൽ വാഹനമോടിച്ചാൽ മുന്നിലെ വാഹനങ്ങളുടെ ടയറുകളിൽ നിന്നു ചെളി തെറിച്ച് കാഴ്ചയ്ക്ക് പ്രശ് നമുണ്ടാകും. അതുകൊണ്ടു വലിയ വാഹനങ്ങളിൽ നിന്നു നിശ്ചിത അകലം പാലിച്ചു മാത്രം വാഹനം ഓടിക്കുക.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT