Skip to content
Menu

OPEN MALAYALAM NEWS NETWORK

മൊകേരി ഗ്രാമപഞ്ചായത്തിലെ വള്ളിയായി പ്രദേശത്ത് നാല് ദിവസം തുടർച്ചയായ മഴയിൽ കൃഷിക്കാരുടെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. 4000ത്തിൽ പരം നേന്ത്രവാഴയും നെൽകൃഷിയും മുഴുവൻ വെള്ളത്തിനടിയിലായി. ഏകദേശം വിളവെടുക്കാൻ ആയ കുലച്ച വാഴകളാണ് വെള്ളത്തിനടിയിലായി കിടക്കുന്നത്. പ്രദേശത്തെ കർഷകർ ആശങ്കയിലാണ്. പ്രസ്തുത സ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രാജശ്രീ എം , വികസനകാര്യ സ്റ്റാൻഡിങ്ചെയർമാൻ ശ്രീ.കെ.വി. മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ കൃഷി ഓഫീസർ ശ്രീ. സുനിൽകുമാർ .കെ. പഞ്ചായത്ത് സെക്രട്ടറി ശ്രി. രമേശ് ബാബു, പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഷൈനി വി.പി ,ശ്രീമതി പ്രസന്ന ദേവരാജൻ കൃഷി അസിസ്റ്റൻറ് അജേഷ് കുമാർ കെ. എന്നിവർ സ്ഥലം സന്ദർശിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..