Skip to content
Menu

OPEN MALAYALAM NEWS NETWORK

മരംവീണ് മാക്കൂട്ടം-ചുരം റോഡിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മാക്കൂട്ടം കാക്കത്തോടിന് സമീപം കഴിഞ്ഞ ദിവസം റോഡിലേക്ക് വീണ മരം മണിക്കൂറുകൾക്ക് ശേഷമാണ് മുറിച്ചുമാറ്റിയത്. തലശ്ശേരി- ബെംഗളൂരു റൂട്ടിലോടുന്ന ബസുകൾ ഉൾപ്പെടെ നുറുകണക്കിന് വാഹനങ്ങൾ ഇതോടെ കുടുങ്ങിക്കിടന്നു.

പിന്നാലെ ഇരിട്ടിയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് യാത്രക്കാരുടെ സഹകരണത്തോടെയാണ് മരം മുറിച്ചുനീക്കിയത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT