Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:സഹപാഠിയുടെ പിതാവിൻ്റെ
കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയ ക്കാവശ്യമായ തുക ഒരു മണിക്കൂർ കൊണ്ട് സമാഹരിച്ച് വിദ്യാർത്ഥികൾ മാതൃകയായി.

കല്ലിക്കണ്ടി എൻ എ എം കോളജിലെ വിദ്യാർത്ഥികളാണ് ധനം സമാഹരിച്ചു കൊണ്ട് ഏറെ പ്രശംസ പിടിച്ചുപറ്റിയത്.

‘കൈ കോർക്കാം കൈ പിടിച്ചുയർത്താം ‘എന്ന പ്രമേയത്തിൽ കുട്ടികൾ കഴിഞ്ഞ ദിവസം പ്രചരണം നടത്തിയിരുന്നു. അതിൻ്റെ ഭാഗമായാണ് ഇന്നലെ കലക്ഷൻ നടന്നത്.

കൊറോണ സമയത്ത് ഓൺലൈൻ ക്ലാസിൽ ഹാജരാവാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ലാസ് അധ്യാപകൻ വിദ്യാർത്ഥിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിദ്യാർത്ഥിയുടെ പ്രശ്നങ്ങൾ അറിഞ്ഞത്. ജോലി ചെയ്താണ് ഓൺലൈൻ ക്ലാസിൽ വന്നത്.
നിർധന കുടുംബത്തിലെ വിദ്യാർത്ഥിയുടെ പ്രയാസം സഹപാഠികളും കോളജ് മാനേജ്മെൻ്റിനെയും പ്രിൻസിപ്പാളിൻ്റെയും ശ്രദ്ധയിൽ പ്പെടുത്തുകയും ചെയിതിരുന്നു. പിന്നീട്  എം ഇ എഫ് ജനറൽ സിക്രട്ടറി പി പി എ ഹമീദ് മുഖ്യാ രക്ഷാധികാരിയും കോളജ് പ്രിൻസിപ്പാൾ ഡോ ടി മജീഷ് ചെയർമാനായും ഡോ ഇ അശ്റഫ് കൺവീനറായും കമ്മിറ്റി രൂപികരിക്കുകയും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
കോളജിലെ 700 ഓളം വരുന്ന വിദ്യാർത്ഥികളാണ് തുക നൽകിയത്. ഓരോ ക്ലാസിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള കലക്ഷനാണ് കുട്ടികൾ നടത്തിയത്.സമാഹരിച്ച മുഴുവൻ തുകയും മാനേജ്മെൻറ് കമ്മറ്റി ഭാരവാഹികളുടെ സാനിദ്ധ്യത്തിൽ പ്രിൻസിപ്പാൾക്ക് കൈമാറി.

മാനേജ്മെൻറിൻ്റെ സഹായമായ ഒരു ലക്ഷം രൂപ പ്രസിഡൻ്റ് അടിയോട്ടിൽ അഹമ്മദ് ചടങ്ങിൽ വെച്ച് പ്രിൻസിപ്പാളിനെ ഏല്പിച്ചു. കോളജിലെ മുഴുവൻ ജീവനക്കാരും സാമ്പത്തിക സഹായം നൽകി.

വിദ്യാർത്ഥിയുടെ പേര് പരസ്യപ്പെടുത്താതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ചടങ്ങിൽ ഡോ.ടി മജീഷ് അധ്യക്ഷത വഹിച്ചു.

എം ഇ എഫ് പ്രസിഡൻറ് അടിയോട്ടിൽ അഹമ്മദ്, ജനറൽ സിക്രട്ടറി പി പി എ ഹമീദ്, സമീർ പറമ്പത്ത്, ഡോ ഇ അശ്റഫ്, അലി കുയ്യാലിൽ, കെ.എസ് മുസ്തഫ, ഡോ. എ.പി ഷമീർ, വിദ്യാർത്ഥി പ്രതിനിധികളായ വൈ എം അബ്ദുള്ള, സാബിത്ത് എം, അബ്ദുൽ അർഷിത് എന്നിവർ പ്രസംഗിച്ചു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT