Skip to content
Menu

OPEN MALAYALAM NEWS NETWORK

വിജയ മധുവേകിയ വിദ്യാലയത്തിന് വിദ്യാർത്ഥികൾ നൽകിയ സ്നേഹോപഹാരം ശ്രദ്ധേയമായി. രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ , എസ്സ് എസ്സ് എൽ സി -ക്ക് ഉന്നത വിജയം നേടിയ 2021 -2022 ബാച്ച് എൻ സി സി യൂണിറ്റിലെ കേഡറ്റുകളാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചത്. എൻ സി സി ഓഫീസിൽ അതിഥികൾക്കിരിക്കാനായി ഫർണിച്ചർ സൗകര്യമാണ് വിദ്യാർത്ഥികൾ സംഭാവനയായി നൽകിയത്. എൻ സി സി യിൽ നിന്ന് പഠിച്ച സേവനത്തിന്റെയും , അർപ്പണബോധത്തിന്റെയും പാഠമാണ് കുട്ടികൾക്ക് പ്രചോദനം .

തണലേകിയ വിശുദ്ധവിദ്യാലയത്തിൽ നിന്നു കടന്നുപോകുമ്പോൾ വിദ്യാർത്ഥികൾ നൽകിയ ആദരസമർപ്പണത്തിന്റെ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി ശ്രീജ ടീച്ചർ, മുൻ പ്രിൻസിപ്പാൾ ശ്രീ കെ വിനോദൻ മാസ്റ്റർ, മുൻഹെഡ്മിസ്ടസ് ശ്രീമതി കെ എം പ്രീത ടീച്ചർ, മുൻ ഹെഡ് മാസ്റ്റർ ശ്രീ കെ എം സുരേഷ് ബാബു മാസ്റ്റർ, എൻ സി സി ഓഫീസർ ശ്രീ രാവിദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ടി പി ഗിരീഷ് മാസ്റ്റർ എന്നിവർ സാന്നിധ്യം വഹിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT