Skip to content
Menu

OPEN MALAYALAM NEWS NETWORK

ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി പ്രദേശത്ത് സുരക്ഷയൊരുക്കും. നേരത്തെ മാവോയിസ്റ്റ് പ്രചാരണ പോസ്റ്ററുകളിലടക്കം ബാരാപോളിന്റെ പേരുവന്നതിനെ ത്തുടർന്ന് പദ്ധതിപ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൻ്റെ അടി സ്ഥാനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്ത് സുരക്ഷാപരിശോധന നടത്തി. ഡിഐജി തോംസൺ ജോസഫ്, കണ്ണൂർ റൂറൽ എസ്.പി എം ഹേമലത, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാരാപോളിൽ പരിശോധന ക്കെത്തിയത്. തണ്ടർബോൾട്ട് സേനയും അനുഗമിച്ചു

വയനാട്ടിൽ നേരത്തെ പൊലീസ് പിടിയിലായ മാവോയിസ്റ്റ് പ്രവർത്തകരിൽ നിന്നാണ് ബാരാപോളിന് ഭിഷണിയുണ്ടെന്ന് സൂചന ലഭിച്ചത്. തുടർന്ന്, പൊലീസ് മേധാവികൾ മാസങ്ങൾക്കു മുമ്പ് ബാരാപോൾ സന്ദർശിച്ചു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസ്സിലാക്കാനായിരുന്നു പരിശോധന പിന്നാലെ, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഉന്നതരും പ്രദ്ധതി പ്രദേശം സന്ദർശിച്ചു. തുടർന്നാണ് പ്രധാന പ്രവേശന കവാടം ഉൾപ്പെടെയുള്ള സ്ഥലത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ നിർദേശിച്ച ത്. 21 നിരീക്ഷണ കാമറകൾ ഇതിനകം സ്ഥാപിച്ചു. സന്ദർശകരെ ഒഴി വാക്കാൻ രാപകൽ പരിശോധനയും ഏർപ്പെടുത്തി. കണ്ണൂർ ജില്ലയിലെ ഏക വൈദ്യുതി നിലയമാണ് കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ബാരാപോൾ

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..