Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി: ജൂലായ് മാസത്തോടെ മാഹിയിൽ ന്യായവിലക്ക് അരിയും, പലവ്യഞ്ജനങ്ങളും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി സായ് ശരവണൻ ജനശബ്ദം മാഹി പ്രതിനിധികൾക്ക് ഉറപ്പ് നൽകി.സ്റ്റാറ്റ്യുട്ടറി റേഷൻ സംവിധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.രമേശ് പറമ്പത്ത് എംഎൽഎ, റീജ്യണൽ അഡ്മിനിസ്ട്രേറ്റര് ശിവ് രാജ് മീണ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ടി.എം.സുധാകരൻ,ചാലക്കര പുരുഷു, ടി.എ.ലതീപ്, ഇ.കെ.റഫീഖ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..