Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹിയിലെ പമ്പിൽ ഇറക്കേ ണ്ടിയിരുന്ന 12,000 ലിറ്റർ ഡീസൽ അവിടെ ഇറക്കാതെ കണ്ണൂരിലേക്ക് കടത്താൻ ശ്രമിച്ചത് പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ നാല് മണിയോടെ ചൊക്ലി പോലീസ് സ്റ്റേഷൻ പരി ധിയിലെ കാഞ്ഞിരത്തിൻകീഴിൽ നിന്നാണ്
തലശേരി എ.എസ്.പി. വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറി പിടികൂടിയത്.
കെ.എൽ. 63 എഫ് 6865 ടാങ്കർ ലോറിയാണ്
പിടിച്ചെടുത്തത്. ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശി ബേബി (54), കൊല്ലങ്കോട്
സ്വദേശി കൃഷ്ണദാസ്(37) എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. മാഹി യിൽ ഇന്ധനത്തിന് വില കുറവാണ്. അതിനാൽ അവിടെ ഇറക്കേണ്ടുന്ന ഡീസൽ കണ്ണൂർ ജില്ലയിലെ ഏതോ പമ്പിന് മറിച്ചു നൽകാൻ കൊണ്ടുപോകുകയായിരുന്നുവെന്നാണ് കരുതുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..