Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി സഹകരണ ബി. എഡ് കോളേജിലെ വിദ്യാർത്ഥികളുടെ പ്രവേശനാനുമതിക്കുള്ള എണ്ണം 50 ആയി നിജപ്പെടുത്തി കേന്ദ്ര സമിതിയായ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡുക്കേഷൻ 2021 ജനുവരിയിൽ ഇറക്കിയ ഉത്തരവ് 100 എണ്ണമാക്കി പുനർ നിർണയിച്ചു കൊണ്ട് തെറ്റ് തിരുത്തൽ ഉത്തരവ് പുറപ്പെടുവിച്ചു.

മെയ് മാസം 23- 24 തീയ്യതികളിലായി ഡൽഹിയിൽ വച്ചു നടന്ന സതേൺ റീജണൽ കമ്മറ്റി മീറ്റിംങ്ങിൽ ആണ് ഈ തീരുമാനം കൈക്കൊണ്ടത് NCTE വെബ്ബ് സൈറ്റിൽ പ്രസ്തുത ഉത്തരവ് ലഭ്യമാണ്

മുൻപും 100 കുട്ടികൾക്കായിരുന്നു പ്രവേശനാനുമതിയുണ്ടായിരുന്നത് തൽസ്ഥിതി നിലവിലുള്ള അധ്യയന വർഷത്തിലും തുടരുമെന്നും, പുതിയ വർഷത്തേക്കുള്ള പ്രവേശനത്തിനും ഇത് ബാധകമാണെന്നും പ്രസിഡന്റ് സജിത്ത് നാരായണൻ പത്രക്കുറിപ്പിൽ അറിയിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT