Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 12,13 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 മണി വരെ അഭിമുഖം നടത്തുന്നു.

സ്റ്റോര്‍ മാനേജര്‍, ഫ്‌ളോര്‍ മാനേജര്‍, ഫിനാന്‍സ് മാനേജര്‍, ഇന്‍വെന്ററി മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മാനേജ്മന്റ്‌ ട്രെയിനി, ഗ്രാഫിക് ഡിസൈനര്‍, ടെലികോളര്‍, സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, റീസീവിങ് സ്റ്റാഫ്, കമ്മ്യൂണിക്കേഷന്‍ മാനേജര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ബില്ലിങ്, ഹോസ്റ്റസ്, സോര്‍സിങ് എക്‌സിക്യൂട്ടീവ്, സിവില്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഡ്രൈവര്‍, ലോഡിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാര്‍ഡ്‌സ്, ഇലക്ട്രിഷ്യന്‍, ഫൈബര്‍ എഞ്ചിനീയര്‍, മെക്കാനിക് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, പി.ജി, എം.ബി.എ, ബി.ടെക്, ഐ.ടി.ഐ, ഡിപ്ലോമ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, സിവില്‍.

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.

നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0497 2707610, 6282942066.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..