Skip to content
Menu

OPEN MALAYALAM NEWS NETWORK

മുംബൈയിൽ ഹെലികോപ്റ്റർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലം സ്വദേശി കെ. സഞ്ജുഫ്രാൻസിസാണ് മരിച്ചത്. ഒഎൻജിസിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സഞ്ജു. എണ്ണ-പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11. 45 ഓടെ ജുഹുവിലെ ഹെലിപാഡിൽ നിന്ന് മുംബൈ ഓഫ്ഷോറിലെ സാഗർകിരൺ എന്ന റിഗ്ഗിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. അടിയന്തര ലാൻഡിംഗിന് ശ്രമിക്കവെ ഹെലികോപ്റ്റർ കടലിൽ പതിക്കുകയായിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..