Skip to content
Menu

OPEN MALAYALAM NEWS NETWORK

കെ പി മുരളീധരന്‍ അനുസ്മരണത്തോടനുബന്ധിച്ച് കണ്ണൂർ ഡിസിസി ഓഫീസില്‍ നടന്ന അനുസ്മരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലം സമ്മാനിച്ച ഭരണ തുടര്‍ച്ചയുടെ പേരില്‍ അഹന്തയും, ധാര്‍ഷ്ട്യവും പ്രകടിപ്പിച്ച് ഇവിടെ എന്തുമാകാമെന്ന ചിന്തയിലാണ് സിപിഎമ്മും ഇടത് സര്‍ക്കാരും. പക്ഷെ തൃക്കാക്കരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കും. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തറപറ്റിക്കാമെന്നത് സിപിഎമ്മിന്റെ വെറും വ്യാമോഹം മാത്രമാണ്. തൃക്കാക്കരയിലെ പോളിംഗ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമാണ്. നേരത്തെ പിടിക്ക് ലഭിച്ച വോട്ടിനേക്കാളും ഇരട്ടിവോട്ട് ഭൂരിപക്ഷത്തിന് ഉമാതോമസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ, മാര്‍ട്ടിന്‍ ജോര്‍ജ്,സതീശൻ പാച്ചേനി , മേയര്‍ അഡ്വ. ടി ഒ മോഹനന്‍, വി എ നാരായണന്‍, സജീവ് മാറോളി,കെ പ്രമോദ് , ചന്ദ്രന്‍ തില്ലങ്കേരി , സുരേന്ദ്രന്‍ മാസ്റ്റര്‍,മുണ്ടേരി ഗംഗാധരന്‍,റിജിൽ മാക്കുറ്റി ,പി മുഹമ്മദ് ശമ്മാസ് ,അമൃത രാമകൃഷ്ണൻ , പി മാധവന്‍ മാസ്റ്റര്‍,സുധീഷ് മുണ്ടേരി തുടങ്ങിയവര്‍ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT