Skip to content
Menu

OPEN MALAYALAM NEWS NETWORK

തളിപ്പറമ്പ് : മുത്തപ്പന്റെ പുരാവൃത്തം പ്രമേയമാക്കി നിർമിച്ച ‘ശ്രീ മുത്തപ്പൻ’ സിനിമ 21-ാം ദിവസത്തിലേക്ക്. ചന്ദ്രൻ നരിക്കോടാണ് സംവിധാനം. മുത്തപ്പൻ്റെ പുരാവൃത്തത്തെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് അവതരിപ്പിക്കു ന്നത്.

പ്രതിഥി ഹൗസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ളയാണ് നിർമാണം. മണി കുട്ടനും ബാലതാരമായി പൃഥ്വി രാജീവനും അഭിനയിച്ചു. മധുപാൽ, ജോയ് മാത്യു, ബാബു അന്നൂർ, അനീഷ് പിള്ള, മു ൻഷി രഞ്ജിത്ത്, ഷെഫ് നളൻ, കൃഷ്ണൻ നമ്പ്യാർ, നാദം മുരളി, മീര നായർ, ഉഷ പയ്യന്നൂർ, സുമിത്ര രാജൻ, അല എസ് നയന തുടങ്ങിയവരും പുതുമുഖങ്ങളും വേഷമിട്ടു. തിരക്കഥ ബിജു കെ ചുഴലിയും ചന്ദ്രൻ നരിക്കോടും. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും രമേഷ് നാരായണൻ. ചിത്ര, രമേഷ് നാരാ യൺ, മധു ബാലകൃഷ്ണൻ, അമൃത നായർ എന്നിവരാണ് ഗായകർ. പ്രേക്ഷകരുടെ അഭ്യർഥനയെ തുടർന്ന് പയ്യന്നൂർ, ആലക്കോം ട്, മട്ടന്നൂർ, വടകര, തലശേരി, കണ്ണൂർ, വയനാട്, കോഴിക്കോട് തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ സിനിമ രണ്ടാമതും പ്രദർശിപ്പിക്കും.

വാർത്താസമ്മേളനത്തിൽ സംവിധായകൻ ചന്ദ്രൻ നരി ക്കോട്, നടി അല എസ് നയന, നടൻ അനീഷ് പിള്ള, ബാലതാ രം പൃഥി രാജീവൻ, കൃഷ്ണൻ നമ്പ്യാർ, മുയ്യം രാജൻ എന്നിവർ പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT