Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:മുത്താറി പീടിക – ചെണ്ടയാട് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്കും റോഡിനും ഭീഷണിയാവുന്നു.
കുനുമ്മൽ അനന്തൻ വൈദ്യർ പീടിക , മുരുകൻമുക്ക്, സതി പീടിക തുടങ്ങി നിരവധി സ്ഥലങ്ങളിൽ മഴ ഇല്ലെങ്കിലും വെള്ളം കെട്ടി കിടക്കുകയാണ്. ഇത് കാരണം കാൽനടയാത്രക്കാർക്കും വാഹനങ്ങൾ കടന്നു പോകുമ്പോൾ വാഹനങ്ങളിൽ ഉള്ളിലിരിക്കുന്ന യാത്രക്കാർക്കും വെള്ളം തെറിക്കുന്ന സാഹചര്യങ്ങമാണ്. . വെള്ളം കെട്ടി കിടന്നാൽ ആറ് കോടി രൂപ ചിലവഴിച്ച അടുത്ത കാലത്ത് നിർമ്മാണം പൂർത്തിയാക്കിയ റോഡ് ഘട്ടം ഘട്ടമായി തകർന്നു പോകാനും സാധ്യതയേറെയാണ്.

റോഡിൽ നിന്നും വെള്ളക്കെട്ട് മാറ്റാൻ പി.ഡബ്ല്യു.ഡി യും പഞ്ചായത്തും ശ്രദ്ധചെലുത്തണമെന്നാണ് ആവശ്യം. മെക്കാഡം റോഡ് നിർമ്മാണത്തിന്റെ ഘട്ടത്തിൽ പല സ്ഥലങ്ങളിലും ഉള്ള ഓവുചാലുകൾ നവീകരിക്കാതിരിക്കുകയും നിലവിലുള്ള ഓവുചാലുകൾ നികത്തി സൈഡ് കോൺക്രീറ്റ് ചെയ്യുകയുമാണ് കോൺട്രാക്റ്റ് കമ്പനി ചെയ്തത്. ഇത് കാരണമാണ് വെള്ളം ഒഴുകി പോകാതെ റോഡിൽ കെട്ടിക്കിടക്കുന്നത്.കൂടാതെ മുരുകൻ മുക്കിൽ നിർമിച്ച ഓവുപാലത്തിലൂടെ വെള്ളം പോകാതെ റോഡിൽ കൂടി ഒഴുകുന്ന സ്ഥിതിക്കുമുണ്ട്.

റോഡിന് ഇരുവശത്തുമുള്ള ഓവുചാലുകൾ വൃത്തിയാക്കാനും സംരക്ഷിക്കാനുമുള്ള പദ്ധതികൾ പഞ്ചായത്ത് ആവിഷ്കരിക്കണം. തൊഴിലുറപ്പ് പദ്ധതികളിൽ ഉൾപ്പെടുത്തി നവീകരിക്കാക്കാനുള്ള തീരുമാനങ്ങൾ പഞ്ചായത്ത് കൈകൊള്ളുകയാണെങ്കിൽ ഒരു പരിധി വരെ റോഡുകൾ സംരക്ഷിക്കാനും അപകടങ്ങൾ കുറക്കാനും സാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT