Skip to content
Menu

OPEN MALAYALAM NEWS NETWORK

മുഴപ്പിലങ്ങാട് :മുഴപ്പിലങ്ങാട് ബീച്ച് വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡല വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 78 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ഒന്നാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2022 ജൂലൈ മാസം 27 ആം തീയതി വൈകുന്നേരം 4 മണിക്ക്
ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ
നിർവഹിക്കുന്നു.
പ്രവർത്തനങ്ങളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള
സംഘാട സമിതി യോഗം നടന്നു.മണ്ഡലം പ്രതിനിധി
പി ബാലൻ  അധ്യക്ഷത വഹിച്ചു.ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. കെ വി പത്മനാഭൻ സി വിജേഷ് ടി വി റോജ സി കെ ദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി സജിത സ്വാഗതം പറഞ്ഞു. പി ബാലൻ ചെയർമാൻ ആയും ടി സജിത കൺവീനർ ആയും കമ്മിറ്റി രൂപീകരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT