Skip to content
Menu

OPEN MALAYALAM NEWS NETWORK

മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.
73 വയസായിരുന്നു.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മുൻ കെപിസിസി അംഗമായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, മിൽമ ചെയർമാൻ എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 38 വർഷത്തോളം നീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം.

ചടയമംഗലത്തെ ഏക കോൺഗ്രസ്
എംഎൽഎയായിരുന്നു പ്രയാർ.
2001ലാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലേക്കെത്തിയത്. കെഎസ്യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT