Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: കെപിസിസി മുൻ സെക്രട്ടറിയും ധർമ്മടം നിയോജക മണ്ഡലത്തിൽ പിണറായി വിജയനെതിരെ യുഡിഎഫ് മത്സരിച്ച സി.രഘുനാഥ് ബിജെപിയിൽ. ഇന്ന് രാത്രി 7 ന് ബിജെപിയുടെ ഡൽഹി ആസ്ഥാനത്ത് വെച്ച് അഖിലേന്ത്യ അധ്യക്ഷൻ ജെപി.നദ്ദ അംഗത്വം നൽകും.ഇന്നലെ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസിനൊപ്പം ഡൽഹിയിലെത്തിയ സി.രഘുനാഥ് സംസ്ഥന പ്രസിഡണ്ട് കെ.സുരേന്ദ്രനെയും സന്ദർശിച്ചിരുന്നു.പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട് ഡൽഹിയിലുള്ള കെ.സുരേന്ദ്രൻ്റെ നിർദ്ദേശപ്രകാരമാണ് സി.രഘുനാഥ് ഡൽഹിയിലെത്തിയത്.സി.രഘുനാഥിനെ പാർട്ടിയിലെത്തിക്കാൻ മുൻകൈയെടുത്തത് ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസാണ്.സി പി എം നേതൃത്വവും രഘുനാഥിനെ പാർട്ടിയിലെത്തിക്കാൻ ശ്രമം നടത്തിയിരു .എ പി.അബ്ദുള്ളക്കുട്ടിക്ക് ശേഷം കണ്ണൂരിൽ നിന്നും മറ്റൊരു കോൺഗ്രസ് നേതാവു കൂടി ബിജെപിയിലെത്തുകയാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT