Skip to content
Menu

OPEN MALAYALAM NEWS NETWORK

മഴ കനക്കുമ്പോഴും കണ്ണൂർ – കൂത്തുപറമ്പ്
സംസ്ഥാനപാതയിലെ മൂന്നാംപാലത്ത്
വലിയതോടിന് കുറുകെയുള്ള പുതിയപാലം നിർമ്മാണം അന്തിമ ഘട്ടത്തിൽ. ഈ മാസം അവസാനവാരത്തിൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ പ്രതീക്ഷ. അവസാന പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മഴ ശക്തമാണെങ്കിലും പ്രവൃത്തിമുടങ്ങാതെ നടക്കുന്നുണ്ട്. കോൺക്രീറ്റ് വാൾ വാർത്തുകഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം പാലത്തിലേക്ക് കയറാനുള്ള റോഡിൽ മണ്ണ് നിറക്കുന്ന പ്രവൃത്തി നടക്കേണ്ടതുണ്ട്. മഴശക്തമായതിനാലാണ് ഇതൽപ്പം വൈകുന്നത്. പാലത്തിന്റെ കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പാലം ഭിത്തിയായി കരിങ്കൽകെട്ടാണ് ഇവിടെ ഉദ്ദേശിച്ചിരുന്നതെങ്കിലും ജനകീയ സമിതിയുടെ ആവശ്യപ്രകാരമാണ് കോൺക്രീറ്റ് വാൾ നിർമ്മിച്ചത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT