Skip to content
Menu

OPEN MALAYALAM NEWS NETWORK

02/07/2022 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ഗ്രാമപഞ്ചായത്ത്
കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ മൊകേരി കൃഷിഭവൻ പരിസരത്ത് വെച്ച് ഞാറ്റുവേല ചന്തയും, കർഷക സഭയും സംഘടിപ്പിച്ചു ബഹുമാനപെട്ട മൊകേരി ഗ്രാമപഞ്ചായത്ത്
വികസന സ്റ്റന്റിങ് കമ്മിറ്റി ചെയർമാൻ.കെ.വി മുകുന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങ്. മൊകേരി പഞ്ചായത്ത്
പ്രസിഡണ്ട് പി.വൽസൻ മുതിർന്ന കർഷകനായാ അനന്തൻ കെ ക്ക് പ്ലാവിൻ തൈ വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി ഓഫീസർ സുനിൽകുമാർ.കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈനി. വി.പി, ശ്രീമതി പ്രസന്ന ദേവരാജൻ കാർഷിക വികസന സമിതി അംഗം ബാലൻ മൊകേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി  രമേശ് ബാബു എം എന്നിവർ സംസാരിച്ചു . റിജിൻ.വി.കെ. ഷിജിത്ത് കൂടാതെ നിർവധി കർഷകരും ചടങ്ങിൽ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് അജേഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും സൗജന്യ രജിസ്ടേഷനും നടന്നു. നാടൻ പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ (പച്ചമുളക്, വഴുതന, തക്കളി ), നെൽ വിത്ത് , തെങ്ങിൻ തൈകൾ, വിവിധയിനം ഫലവൃക്ഷ തൈകൾ, കവുങ്ങിൻ തൈകൾ, കപ്പ കൊള്ളി, മഞ്ഞൾ , ഒട്ടുമാവിൻ തൈ, ഒട്ടു പ്ലാവിൻ തൈ , റമ്പൂട്ടാൻ സപ്പോട്ട തുടങ്ങിയവ ചന്തയിൽ വില്പന
നടത്തി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT