Skip to content
Menu

OPEN MALAYALAM NEWS NETWORK

കോഴിക്കോട്ടെ വാടക വീട്ടിൽ മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ജനൽ കമ്പിയിൽ തൂങ്ങിയതെന്ന് പറയുന്ന കയർ ശാസത്രീയ പരിശോധന നടത്തുമെന്നും ഷഹാനയുടെ പോസ്റ്റ്മോർട്ടം വീഡിയോയിൽ പകർത്തുമെന്നും കോഴിക്കോട് എസിപി സുദർശനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

തൂങ്ങിമരിച്ച നിലയിൽ തങ്ങൾ കണ്ടില്ലെന്നും സജാദിന്റെ മടിയിൽ ഷഹാന കിടക്കുന്നതാണ് കണ്ടതെന്നും നാട്ടുകാരും പ്രതികരിച്ചു.

കാസർക്കോട് സ്വദേശിനിയായ ഷഹാനയുടെ പോസ്റ്റ്മോർട്ടം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുകയാണ്. ഇതിനിടയിൽ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ചേവായൂരിലെ വാടകവീട്ടിലാണ് നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹന(20)യാണ് മരിച്ചത്. ഭർത്താവ് സജാദിനെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.
“ഷഹാന ഒരിക്കലും ജീവനൊടുക്കില്ല, സത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ച ഭർത്താവ് സജാദ് അവളെ കൊന്നതാണെന്നു അമ്മ ഉമൈബ വെളിപ്പെടുത്തി.

ഭർത്താവ് സാജിദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന്
ഭീഷണിപ്പെടുത്തിയെന്നും ഷഹന പറഞ്ഞതായി മാതാവ് പറഞ്ഞു ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തിൽ വാടകവീട്ടിലാണ് ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..