Skip to content
Menu

OPEN MALAYALAM NEWS NETWORK

അഞ്ചരക്കണ്ടി: അപകട ഭീഷണി ഉയർത്തി അഞ്ചരക്കണ്ടി – കണ്ണൂർ വിമാനത്താവളം റോഡ്. അഞ്ചരക്കണ്ടിക്കും വിമാനത്താവളത്തിനുമിടയിൽ ചെറുതും വലുതുമായി പത്തോളം വളവുകളാണ് ഉള്ളത്.ഈ വളവുകളിലൊക്കെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. അപകട മരണവും സംഭവിച്ചിട്ടുണ്ട്.

ദൂരസ്ഥലങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്ക് വരുന്നവരാണ് പ്രധാനമായും അപകടത്തിൽ പെടുന്നത്.
അവശ്യത്തിന് ദിശാബോർഡുകൾ ഇല്ലാത്തതും റോഡിൻ്റെ വീതി കുറവും റോഡിൻ്റെ വശങ്ങളിൽ കാട് പിടിച്ചതും അപകടത്തിന് കാരണമാകുന്നു.

ഇന്ന് കാലത്ത് മൈലാടി വളവിൽ കാർ തലകീഴായി മറിഞ്ഞ വാർത്ത പ്രദേശവാസികൾ ഏറെ ആശങ്കയോടെയാണ് കേട്ടത്. ഭാഗ്യം കൊണ്ടാണ് യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT