Skip to content
Menu

OPEN MALAYALAM NEWS NETWORK

യുവകവയത്രി ജിജി .കെ. നിള്ളങ്ങലിന്റെ ആദ്യ കവിതാ സമാഹാരമായ “ചില പെണ്ണിടങ്ങൾ “എന്ന പുസ്തകം പ്രകാശനം ചെയ്തു. ചെണ്ടയാട് യുപി സ്കൂളിൽ കുത്തുപറമ്പ് എം.എൽ.എ കെ.പി മോഹനൻ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രശ്സ്ത ബാലസാഹിത്യകാരൻ രാജു കാട്ടുപുനം യുവ കവി കാശിനാഥിനു ആദ്യ പ്രതി നൽകി “ചില പെണ്ണിടങ്ങൾ ” പ്രകാശനം ചെയ്തു. വാർഡംഗം കെ. ജിഷ, നോവലിസ്റ്റ് സുരേഷ് ബാബു മാവിലേരി, കെ.പി രാമചന്ദ്രൻ, ഇ കെ ബാബുരാജ്, കെ. ജിജി, കെ.പി പ്രശാന്ത് എന്നിവർ സംസാരിച്ചു. വി. നിധീഷ് സ്വാഗതവും എ.പി ലിബിഷ നന്ദിയും പറഞ്ഞു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..