Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ ജില്ലാ യൂത്ത് കെയറിനെ ഒ.ടി നവാസ് നയിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം. ആർ.എസ്.എസിൻ്റെ സേവാഭാരതി, സി പി എമ്മിൻ്റെ ഐ.ആർ.പി.സി വിഭാഗങ്ങൾ പോലെ കോൺഗ്രസിനും സാന്ത്വന പരിചരണ വിഭാഗം വേണമെന്ന കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ്റെ ആശയമാണ് യൂത്ത് കെയർ. സമൂഹത്തിലേക്കിറങ്ങി ചെന്ന് അശരണരായ രോഗികളുടെ കണ്ണീരൊപ്പുകയെന്ന മഹത്തായ ലക്ഷ്യമാണ് യൂത്ത് കെയറിന് നിർവഹിക്കാനുള്ളത്. കോവിഡ് കാലത്തടക്കം സാമൂഹ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയ പ്രവർത്തനം കാഴ്ചവച്ചയാളാണ് ഒ.ടി നവാസ്. സംസ്ഥാന രാഷ്ട്രീയത്തിൻ്റെ പരീക്ഷണശാലയായ കണ്ണൂരിൽ മികവുറ്റ നേതൃത്വം തന്നെ വേണമെന്ന അന്വേഷണമാണ് ഒ.ടി നവാസിലേക്കെത്തിയത്. യൂത്ത് കെയർ ജില്ലാ കോഡിനേറ്ററായി അദ്ദേഹം അടുത്ത ദിവസം സ്ഥാനമേൽക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT