Skip to content
Menu

OPEN MALAYALAM NEWS NETWORK

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐയുടെ ബെഞ്ച്മാർക്ക് വായ്പാ നിരക്കുകൾ ഉയർത്തുന്നത്. എസ്ബിഐയുടെ ഒരു വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് 7.10 ശതമാനം ആയിരുന്നു. ഇത് 10 ബേസിസ് പോയിന്റ് ഉയർത്തി 7.20 ശതമാനമാക്കി.

രണ്ട് വർഷത്തേക്കുള്ള വായ്പാനിരക്ക് 7.30 ശതമാനത്തിൽ നിന്നും 7.40 ശതമാനമാക്കി ഉയർത്തി. അതേസമയം മൂന്ന് വർഷത്തേക്കുള്ള വായ്പ നിരക്ക് 7.40 ശതമാനത്തിൽ നിന്നും 7.50 ശതമാനമാക്കി ഉയർത്തി. ആറ് മാസത്തെ വായ്പാനിരക്ക് 7.05 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി ഉയർത്തി.

മെയ് 15 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും എന്ന് എസ്ബിഐ അറിയിച്ചു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് അപ്രതീക്ഷിതമായി ഉയർത്തുന്നതിന് മുൻപ് തന്നെ എസ്ബിഐ വായ്പ നിരക്ക് ഉയർത്തിയിരുന്നു. 10 ബേസിസ് പോയിന്റുകൾ ആയിരുന്നു അപ്പോഴും വർധിപ്പിച്ചത്.

ആർബിഐ റിപ്പോ റേറ്റ് 4 ശതമാനത്തിൽ നിന്നും 4.40 ശതമാനം ആക്കി ഉയർത്തിയിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ ആകെ 20 ബേസിസ് പോയിന്റുകൾ എസ്ബിഐ വർധിപ്പിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT